Today: 05 Oct 2024 GMT   Tell Your Friend
Advertisements
കൈ അറ്റു പോയിട്ടും തിരിഞ്ഞുനോക്കിയില്ല; ഇന്ത്യക്കാരന്റെ മരണത്തില്‍ തൊഴിലുടമ അറസ്റ്റില്‍
Photo #1 - Europe - Otta Nottathil - italy_severe_arm_indian_worker
റോം: ഫാം ഉപകരണത്തില്‍പ്പെട്ട് കൈ അറ്റു പോയ ഇന്ത്യന്‍ യുവാവിനെ തിരിഞ്ഞുനോക്കാതെ ഉപേക്ഷിച്ച തൊഴിലുടമ കൊലക്കുറ്റത്തിന് അറസ്ററിലായി. ഇറ്റലിയിലെ അഗ്രികള്‍ച്ചറല്‍ കമ്പനി ഉടമ അന്റോനെല്ലോ ലോവാറ്റോയാണ് രണ്ടാഴ്ചത്തെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ പിടിയിലായിരിക്കുന്നത്.

പഞ്ചാബില്‍ നിന്നുള്ള മുപ്പത്തൊന്നുകാരന്‍ സത്നാം സിങ്ങിനാണ് ജോലി സ്ഥലത്ത് ദാരുണാന്ത്യം സംഭവിച്ചത്. കൈയറ്റു പോയ ശേഷം സത്നാമിനെ റോഡില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

ഗാങ്സ്റ്റര്‍ കൂടിയായ ലോവാറ്റോയാണ് സത്നാമിന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് പോലീസ് സംശയിക്കുന്നത്. കുടുംബത്തോടൊപ്പം ഇറ്റലിയില്‍ താമസിച്ചിരുന്ന ആളാണ് സത്നാം സിങ്. വൈക്കോല്‍ മുറിക്കുന്നതിനിടെയാണ് മെഷീനില്‍പ്പെട്ട് കൈ അറ്റുപോയത്. ഇദ്ദേഹം ജോലി ചെയ്തിരുന്ന ലോവാറ്റോയുടെ ഫാം അനധികൃതമായിരുന്നു എന്നും പിന്നീട് വ്യക്തമായി.

സംഭവം നടക്കുമ്പോള്‍ സത്നാമിന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. പിന്നീട് ഇദ്ദേഹത്തെ കണ്ടെത്തിയവര്‍ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും, അമിതമായി രക്തം നഷ്ടപ്പെട്ടിരുന്നതിനാല്‍ രണ്ടു ദിവസത്തിനു ശേഷം മരിച്ചു. സമയത്ത് ചികിത്സ നല്‍കിയെങ്കില്‍ സത്നാമിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
- dated 05 Jul 2024


Comments:
Keywords: Europe - Otta Nottathil - italy_severe_arm_indian_worker Europe - Otta Nottathil - italy_severe_arm_indian_worker,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
pope_synod_begins
മെത്രാന്‍മാരുടെ സിനഡ് മാര്‍പാപ്പ ഉദ്ഘാടനം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
denmark_israel_embassy_blast
ഡെന്‍മാര്‍ക്കിലെ ഇസ്രയേല്‍ എംബസിക്കടുത്ത് സ്ഫോടനം Recent or Hot News
തുടര്‍ന്നു വായിക്കുക
eu_enty_exit_border_system
ഇയുവിന്റെ എന്‍ട്രി/എക്സിറ്റ് ബോര്‍ഡര്‍ പരിശോധന നവംബര്‍ 10 മുതല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
far_right_election_night
ഓസ്ട്രിയയില്‍ തീവ്ര വലതുപക്ഷം പിടിമുറുക്കി ; യൂറോപ്പ് ഞെട്ടലില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
pope_sexual_assaults
സഭയിലെ പീഡനങ്ങള്‍ മറച്ചുവയ്ക്കരുത്: മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
electio_austrian_far_right_trend
ഓസ്ട്രിയയില്‍ ഇന്ന് തിരഞ്ഞെടുപ്പ്
തുടര്‍ന്നു വായിക്കുക
belgium_pope_church_critic
മാര്‍പാപ്പ പറഞ്ഞതുകൊണ്ടായില്ല, പീഡനം നടത്തിയ പുരോഹിതര്‍ക്കെതിരേ നടപടി വേണം: ബെല്‍ജിയന്‍ പ്രധാനമന്ത്രി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us